പാവപ്പെട്ടവർക്ക് മിനിമം വേതനം പദ്ധതി: മധ്യവർഗത്തെ ബുദ്ധിമുട്ടിക്കില്ല; ആദായ നികുതി വർധിപ്പിക്കില്ല: രാഹുൽ ഗാന്ധി

single-img
5 April 2019

പൂനെ: രാജ്യത്ത് ആദായ നികുതി വർധിപ്പിക്കാതെയും മധ്യവർഗത്തെ ബുദ്ധിമുട്ടിക്കാതെയും പാവപ്പെട്ടവർക്ക് മിനിമം വേതനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി നടപ്പാക്കുമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. പദ്ധതിനടപ്പാക്കാനായി മധ്യവർഗത്തെ പിഴിയില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ന് പൂനെ‍യിൽ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിലാണ് രാഹുൽ പദ്ധതിയെകുറിച്ച് വിശദീകരിച്ചത്.

കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികക്ക് രൂപം നൽകിയത് എല്ലാ വിഭാഗങ്ങളുമായി ചർച്ചകൾ നടത്തിയത് ശേഷമാണ്. അധികാരത്തില്‍ എത്തിയാല്‍ പാർലമെന്‍റിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കുമെന്നും രാഹുൽ വ്യക്തമാക്കി.

രാജ്യത്ത് ശ​രാ​ശ​രി അ​ഞ്ചു​ പേ​രു​ള്ള ഒ​രു കു​ടും​ബ​ത്തി​ന്​ പ്ര​തി​വ​ർ​ഷം 72,000 രൂ​പ സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്നതാണ് ന​​യു​​തം ആ​​യ്​ യോ​​ജ​​ന (ന്യാ​​യ്) പദ്ധതി. ഒരു കു​​ടും​​ബ​​ത്തിന്‍റെ അ​​ധ്വാ​​ന​​ശേ​​ഷി​​യി​​ൽ​​ നി​​ന്നു​​ള്ള വ​​രു​​മാ​​നം അ​​ത്ര​​ത്തോ​​ള​​മി​​ല്ലെ​​ങ്കി​​ൽ ബാ​​ക്കി തു​​ക സ​​ർ​​ക്കാ​​ർ സ​​ഹാ​​യ​​മാ​​യി ബാ​​ങ്ക്​ അ​​ക്കൗ​​ണ്ടി​​ലേ​​ക്ക്​ ന​​ൽ​​കും.

വ​​രു​​മാ​​ന​​ത്തി​​ന്​ അ​​നുസരിച്ച് ഓരോ കു​​ടും​​ബ​​ത്തി​​നും ന​​ൽ​​കു​​ന്ന തു​​ക വ്യ​​ത്യ​​സ്​​​തമാണ്. പ​​ര​​മാ​​വ​​ധിയായി 6,000 രൂ​​പ. പ്ര​തി​മാ​സം 12,000 രൂ​പ​യെ​ങ്കി​ലും വ​രു​മാ​ന​മി​ല്ലാ​ത്ത കു​ടും​ബം രാ​ജ്യ​ത്ത്​ ഇ​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കു​ക​യാ​ണ് പദ്ധതിയുടെ​ ല​ക്ഷ്യം.