പാമ്പിനെ തുരത്താന്‍ കരിമ്പിന്‍ തോട്ടത്തിന് തീയിട്ടു; വെന്തമര്‍ന്നത് അഞ്ച് പുലി കുഞ്ഞുങ്ങള്‍

single-img
5 April 2019

പൂനെയിലെ ഗൗഡെവാടി ഗ്രാമത്തില്‍ ബുധനാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. തോട്ടത്തില്‍ പാമ്പുണ്ടെന്ന മുന്‍ധാരണയില്‍ കര്‍ഷകര്‍ തീയിടുകയായിരുന്നു. ശേഷം സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് പത്തു ദിവസം പ്രായമായ അഞ്ച് പുലി കുഞ്ഞുങ്ങളെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തിയത്.

അമ്മ പുലി ഭക്ഷണം അന്വേഷിച്ച് പോയ സമയത്തായിരിക്കും തീ പടര്‍ന്നു പിടിച്ചതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. കുട്ടികളെ അന്വേഷിച്ച് കാണാതാകുന്നതോടെ അമ്മ പുലി അക്രമകാരിയാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ രാത്രിയിലെ പെട്രോളിങ് ശക്തമാക്കിയിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.