കേരളത്തിൽ പച്ചകണ്ടാൽ തീവ്രവാദം; കശ്മീരിൽ താമര പോലും പച്ച: കശ്മീരിൽ അടിമുടി മാറി ബിജെപി

single-img
5 April 2019

കാവി നിറം ഉപേക്ഷിച്ച് പച്ചയണിഞ്ഞ് കശ്മീരിലെ താമര. ജമ്മു കശ്മീരില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെല്ലാം പച്ചനിറം ഉപയോഗിച്ചാണ്.  പോസ്റ്ററുകളിലും നോട്ടീസുകളിലുമെല്ലാം കാവി പൂര്‍ണമായി ഒഴിവാക്കി പച്ചയാക്കിയിരിക്കുകയാണ്.

നാഷ്ണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയ്ക്ക് എതിരെ മത്സരിക്കുന്ന ശ്രീനഗറിലെ ബിജെപി സ്ഥാനാര്‍ത്ഥി ഖാലിദ് ജഹാംഗിറിന്റെ ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ചര്‍ച്ചയായിരിക്കുകയാണ്. കശ്മീരിലെ ഇപ്പോഴത്തെ അവസ്ഥ ബിജെപിക്ക് പ്രതികൂലമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കാവി മാറ്റി പച്ച നിറത്തില്‍ പ്രചാരണം നടത്താന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചിരിക്കുന്നത്.

വയനാട്ടിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ മുസ്‌ലിം ലീഗിന്റെ പച്ച പതാക ഉയര്‍ത്തി പ്രചാരണം നടത്തിയതിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. പാകിസ്ഥാന്‍ പതാക വീശിയാണ് രാഹുലിനെ കേരളീയര്‍ സ്വീകരിച്ചത് എന്നായിരുന്നു കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ള ബിജെപി നേതാക്കളുടെ ആക്ഷേപം.