മുഴുവന്‍ മന്ത്രിമാര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് കണ്ണന്താനം

single-img
5 April 2019

പ്രളയം മനുഷ്യനിര്‍മിതമാണെന്ന ഹൈക്കോടതി അമിക്കസ് ക്യൂറിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങള്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് എറണാകുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം.

അണക്കെട്ടുകളിലെ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയര്‍ന്നപ്പോഴും അമിതലാഭം മാത്രമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. അതിന്റെ ഫലമാണ് ഈ ദുരന്തം. പ്രളയത്തില്‍ നഷ്ടമണ്ടായവര്‍ സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കണമെന്നും അല്‍ഫോന്‍സ് കണ്ണന്താനം കൊച്ചിയില്‍ പറഞ്ഞു.