അടിവസ്ത്രങ്ങള്‍ക്കുള്ളില്‍ 40 ലക്ഷത്തിന്റെ സ്വര്‍ണ്ണം ഒളിപ്പിച്ചുവന്ന യുവതിയെ നെടുമ്പാശേരിയില്‍ ഉദ്യോഗസ്ഥര്‍ കുടുക്കിയത് അതിവിദഗ്ദ്ധമായി

single-img
5 April 2019

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ദോഹയില്‍നിന്നും എയര്‍ ഇന്ത്യാ വിമാനത്തില്‍ എത്തിയ മലപ്പുറം സ്വദേശിനിയായ യുവതിയുടെയും ഒപ്പമുണ്ടായിരുന്ന കുട്ടിയുടെയും അടിവസ്ത്രങ്ങളില്‍ നിന്നുമാണ് 2,650 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്.

കുട്ടിയുടെ നാപ്കിനിനുള്ളില്‍ 116.6 ഗ്രാം സ്വര്‍ണ മിശ്രിതവും യുവതിയുടെ അടിവസ്ത്രങ്ങള്‍ക്കുള്ളില്‍ തങ്കത്തിന്റെ മാലയും സ്വര്‍ണവും ഒളിപ്പിച്ച നിലയിലായിരുന്നു. ഗ്രീന്‍ ചാനലിലൂടെ പുറത്തുകടക്കാന്‍ ശ്രമിച്ച യുവതിയെ കസ്റ്റംസ് ഇന്റ ലിജന്‍സ് വിഭാഗം സംശയം തോന്നി വിദഗ്ധ പരിശോധന നടത്തുകയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സ്വര്‍ണം കസ്റ്റംസ് കണ്ടുകെട്ടിയിട്ടുണ്ട്. പിടികൂടിയ സ്വര്‍ണത്തിന് 40 ലക്ഷത്തിലധികം രൂപ വിലയുണ്ട്.