അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 18.62 കോടി നേടിയ പ്രവാസിയെ കാണാനില്ല

single-img
5 April 2019

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 18.62 കോടി രൂപ നേടിയ ഇന്ത്യക്കാരനെ കാണാനില്ല. മുംബൈ സ്വദേശി രവീന്ദ്ര ബോലൂറാണ് 18.62 കോടി രൂപ നേടിയ ഭാഗ്യവാന്‍. വിവരം അറിയിക്കാനായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഒരു ചെറിയ കുട്ടിയാണ് ഫോണെടുത്തത്. സമ്മാനം ലഭിച്ച വിവരം അറിയിക്കാനായി ടിക്കറ്റില്‍ രേഖപ്പെടുത്തിയ നമ്പറില്‍ നിന്നുമാണ് ഫോണ്‍ വിളിച്ചത്.

രവീന്ദ്ര മുംബൈയിലേക്ക് പോയിരിക്കുകയാണ്, ഒരാഴ്ച കഴിഞ്ഞു വിളിക്കാനാണ് മറുപടി ലഭിച്ചത്. പിന്നീട് പല തവണ വിളിച്ചിട്ടും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് ഭാഗ്യശാലിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ടിക്കറ്റ് വീഡിയോ സന്ദേശം ഇറക്കി.

ബിഗ് ടിക്കറ്റിന്റെ 202ാം സീരീസില്‍ ഒരു കോടി ദിര്‍ഹം സമ്മാനത്തുകയുള്ള നറുക്കെടുപ്പിലെ വിജയിയാണ് രവീന്ദ്ര. സുഹൃത്തുക്കളുമായി ചേര്‍ന്ന് എടുത്ത 085524 നമ്പര്‍ ടിക്കറ്റിലൂടെയാണ് ഭാഗ്യം കൈവന്നത്.