ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹന്നാനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
5 April 2019

ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹന്നാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലാണ് ബെന്നി ചികിത്സയിലുള്ളത്.അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കി.

ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിയുടെ പ്രചരണ പരിപാടികളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ചാലക്കുടിയില്‍ അിതശക്തമായ മത്സരമാണ് നടക്കുന്നത്. സിറ്റിങ് എംപിയായ ഇന്നസെന്റാണ് ഇവിടെ സ്ഥാനാര്‍ത്ഥി.