ഡബ്ബിംഗ് കലാകാരി ആനന്ദവല്ലി അന്തരിച്ചു

single-img
5 April 2019

തിരുവനന്തപുരം: പ്രശസ്ത ഡബ്ബിംഗ് കലാകാരി ആനന്ദവല്ലി (67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അന്തരിച്ച സംവിധായകന്‍ ദീപന്‍ മകനാണ്. 1992ല്‍ പുറത്തിറങ്ങിയ ആധാരം എന്ന ചിത്രത്തിന് ശബ്ദം നല്‍കിയതിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

കാട് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ ആനന്ദവല്ലിയുടെ തുടക്കം അഭിനേത്രിയായിട്ടായിരുന്നു. 1973ല്‍ ദേവി കന്യാകുമാരിയില്‍ രാജശ്രീക്ക് ശബ്ദം നല്‍കി ഡബ്ബിങ് മേഖലയിലേക്ക് കടന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ പൂര്‍ണ്ണിമ ജയറാമിന് ശബ്ദം നല്‍കിയതോടെ ശ്രദ്ധേയയായി.

ഗീത, സുമലത, സില്‍ക്‌സ്മിത, മാധവി, മേനക, അംബിക, ഉര്‍വശി, ജയപ്രദ, കാര്‍ത്തിക, പാര്‍വതി, ഗൗതമി, സുഹാസിനി, ശോഭന, സുകന്യ, ശാരദ, സരിത, സുചിത്ര, ഭാനുപ്രിയ, രേഖ, രേവതി, രഞ്ജിനി, മോഹിനി, നന്ദിത ബോസ്, വിനയപ്രസാദ്, കനക, ഖുശ്ബു, ഊര്‍മിള ഉണ്ണി, ഉണ്ണി മേരി, ശാന്തികൃഷ്ണ തുടങ്ങിയവര്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്.