രാഹുലിനെ തറപറ്റിക്കണം: സ്മൃതി ഇറാനിയും കേന്ദ്രമന്ത്രിമാരും വയനാട്ടിലേക്ക്

single-img
4 April 2019

സ്മൃതി ഇറാനി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ രാഹുൽ ഗാന്ധിയ്ക്കെതിരെ പ്രചരണം നടത്താൻ വയനാട്ടിലെത്തും. സ്മൃതി ഇറാനിയെ കൂടാതെ ബിജെപിയുടെ ദേശീയ നേതാക്കളും കേന്ദ്ര മന്ത്രിമാരും വയനാട്ടിലെത്തുമെന്നാണ് സൂചന.

സ്മൃതി ഇറാനി ഈ മാസം 9നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുക. കേന്ദ്ര മന്ത്രി ആര്‍കെ സിംഗും സ്മൃതിക്കൊപ്പം സംസ്ഥാനത്തെത്തും.

15 വര്‍ഷമായി അമേഠിയില്‍ ഒന്നും ചെയ്യാത്ത രാഹുലിന് ഒരു വോട്ട് പോലും കിട്ടില്ലെന്നും രാഹുലിൻ്റെ വയനാടൻ മത്സരത്തെ സൂചിപ്പിച്ച് സമൃതി ഇറാനി പറഞ്ഞു. അമേഠിയില്‍ തോല്‍വി ഉറപ്പായതോടെയാണ് രാഹുല്‍ വരുന്നതെന്ന് വയനാട്ടുകാര്‍ തിരിച്ചറിയണമെന്നും സ്മൃതി ഇറാനി പറഞ്ഞു.