എനിക്കു ജയിക്കേണ്ട; അതിനുള്ള പക്വത ആയിട്ടില്ല: സരിത എസ് നായർ

single-img
4 April 2019

എറണാകുളം ലോകസഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച്  സരിത എസ്.നായര്‍. ജയിക്കാന്‍ വേണ്ടിയല്ല മത്സരിക്കുന്നതെന്നും ജനങ്ങളെ ബോധ്യപ്പെടുത്താനാണെന്നും സരിത നാമനിർദ്ദേശപത്രിക സമർപ്പണത്തിനു  ശേഷം പറഞ്ഞു.

ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാനല്ല താന്‍ മത്സരത്തിന് ഒരുങ്ങുന്നത്, എന്നാണ് സ്ഥാനാത്ഥിത്വത്തെ കുറിച്ച് സരിത പ്രതികരിച്ചത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത് എന്നെ തട്ടിപ്പുകാരിയാക്കിയിട്ടാണ്.

എന്താണ് സത്യം എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യം എനിക്കുണ്ട്. അതിന് വേണ്ടിയാണ് സ്ഥാനാര്‍ത്ഥിയാകുന്നത്. എനിക്ക് ജയിക്കണമെന്നില്ല. അതിനുളള പക്വത എനിക്കായിട്ടില്ലെന്നും സരിത പറയുന്നു.