ദാഹമകറ്റാൻ രുചികരമായ റോസ് ലസി എളുപ്പത്തിൽ ഉണ്ടാക്കുന്ന വിധം

single-img
4 April 2019

വേനലിന്റെ ചൂടിനെയും ദാഹത്തെയുമകറ്റാൻ ഇതാ രുചികരമായ ലസികൾ. തണുത്ത ലസി കുടിക്കുന്നത് ചൂടിനെയും ദാഹത്തെയുമകറ്റാനും ശരീരത്തിനാവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതിനും സഹായിക്കും. വടക്കേ ഇന്ത്യക്കാരാണ് ലസി കൂടുതലായി ഉപയോഗിക്കുന്നതെങ്കിലും മലയാളികളും ഇപ്പോൾ ലസിപ്രിയർ തന്നെയാണ്. രുചികരമായ റോസ് ലസി എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം.

റോസ് ലസി

ചേരുവകൾ ( 2 ഗ്ലാസ്സ് ലസി ഉണ്ടാക്കുന്നതിന്)
  • തൈര് : 2 കപ്പ്
  • ഐസ് ക്യൂബ് : 5 എണ്ണം
  • റോസ് സിറപ്പ്/സർബ്ബത്ത് : 3 ടേബിൾ സ്പൂൺ
  • പുതിനയില : കുറച്ച്
  • റോസാപ്പൂ : ഒരെണ്ണം (ഉണ്ടെങ്കിൽ മാത്രം)

തൈരും ഐസ് ക്യൂബുകളും കൂടി മിക്സിയിൽ ഇട്ട് നല്ലവണ്ണം അടിക്കുക. അതിനു ശേഷം റോസ് സിറപ്പ് ചേർത്ത് വീണ്ടും അടിച്ച് ക്രീം പോലെയാക്കുക. ശേഷം നീളമുള്ള ഗ്ലാസുകളിൽ ഒഴിച്ച് പുതിനയിലയും റോസാപ്പൂവിതളുകളും കൊണ്ട് അലങ്കരിച്ച് വിളമ്പാവുന്നതാണ്. (മിക്സിയ്ക്ക് പകരം ബൌളിൽ എടൂത്ത് ബ്ലെൻഡർ ഉപയോഗിച്ച് ബ്ലെൻഡ് ചെയ്താലും മതിയാകും)