രാഹുല്‍ ഗാന്ധിയുടെ ആസ്തി അഞ്ചുകോടി 80 ലക്ഷം രൂപ, 72 ലക്ഷം രൂപയുടെ ബാങ്ക് വായ്പ, സ്വന്തമായി വാഹനമില്ല

single-img
4 April 2019

കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ ആസ്തി അഞ്ചുകോടി 80 ലക്ഷം രൂപ. പിന്നെ 72 ലക്ഷം രൂപയുടെ ബാങ്ക് വായ്പയുമെന്ന് രാഹുല്‍ സമര്‍പ്പിച്ച  സ്ത്യവാങ്മൂലത്തില്‍ പറയുന്നു. ഇപ്പോള്‍ കൈവശമുള്ളത് നാല്‍പ്പതിനായിരം രൂപയും 333.3 ഗ്രാം സ്വര്‍ണ്ണവുമാണ്. അഞ്ച് കേസുകള്‍ നിലവിലുണ്ട്. അതില്‍ ആദ്യത്തെ നാലെണ്ണവും ആര്‍എസ്എസ് ,ബിജെപി നേതാക്കള്‍ക്കെതിരായ പരാമര്‍ശങ്ങളുടെ പേരിലുള്ള മാനനഷ്ടക്കേസുകളാണ്. ബാക്കിയുള്ള ഒരു കേസ്  സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ നാഷണല്‍ ഹെറാള്‍ഡ് കേസുമാണ്.
രാഹുലിന്‍റെ വിദ്യാഭ്യാസയോഗ്യതയായി കാണിച്ചിരിക്കുന്നത് ട്രിനിറ്റി കോളേജില്‍ നിന്നും  ഡെവലപ്മെന്റ് സ്റ്റഡീസില്‍ എം ഫില്ലും, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ നിന്നും 1995ല്‍ നേടിയ ബിരുദവും എന്നാണ്. അതേപോലെ തന്നെ രാഹുലിന് 5 കോടിയോളം രൂപ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപമായുണ്ട്. (കൃത്യം തുക 5,19,44,682 രൂപ), അതോടൊപ്പം 39,89,037 രൂപയുടെ ഇന്‍ഷൂറന്‍സം മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന  സ്വര്‍ണാഭരണങ്ങളും രാഹുലിനുണ്ട്.