സ്റ്റിംഗ് ഓപ്പറേഷൻ സിപിഎം ജില്ലാക്കമ്മിറ്റിയുടെ ഗൂഢാലോചന: പൊട്ടിക്കരഞ്ഞ് എം കെ രാഘവൻ

single-img
4 April 2019
screen capture from News 18 video

കോഴിക്കോട്: ഹിന്ദി വാര്‍ത്താ ചാനൽ പുറത്തു വിട്ട അഴിമതി ആരോപണത്തെക്കുറിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് കോഴിക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവൻ.

Donate to evartha to support Independent journalism

വാര്‍ത്താ ചാനല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷന് പിന്നിൽ സിപിഎം കോഴിക്കോട് ജില്ലാ ഘടകമാണെന്നും എം കെ രാഘവൻ വാര്‍ത്താ സമ്മേളനത്തില്‍  ആരോപിച്ചു. ഇത്രയ്ക്ക് വ്യക്തിഹത്യ ചെയ്ത കാലം വേറെ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

”ഇനി എന്നെ അപമാനിക്കാൻ ബാക്കിയില്ല. നമ്പി നാരായണൻ പറഞ്ഞത് പോലെ, ആത്മഹത്യ ചെയ്യാൻ കഴിയില്ലല്ലോ …”, ഇത് പറയുമ്പോള്‍ മാധ്യമങ്ങൾക്ക് മുന്നിൽ എം കെ രാഘവൻ പൊട്ടിക്കരഞ്ഞു.

ദേശാഭിമാനിയിൽ വന്ന കോഴ ആരോപണ റിപ്പോർട്ട് ഉയർത്തിക്കാട്ടിയാണ് എം കെ രാഘവന്‍ തന്‍റെ  വാർത്താ സമ്മേളനം തുടങ്ങിയത്. സിപിഎമ്മിനെ പോലെയുള്ള പാർട്ടികൾ തന്നെയാണ് ഈ ആരോപണത്തിന് പിന്നിലെന്നും വലിയ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നും രാഘവൻ ആരോപിച്ചു.

സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വം ഇക്കാര്യത്തിൽ മറുപടി പറയണമെന്നും ഡല്‍ഹിയില്‍ നിന്ന് മാധ്യമപ്രവർത്തകരെ കൊണ്ടുവന്ന് താമസിപ്പിച്ച് കോഴ ആരോപണം തനിക്കെതിരെ ആസൂത്രണം  ചെയ്യുകയായിരുന്ന് എന്നുമാണ് എം കെ രാഘവന്റെ ആരോപണം.