മന്നം മെമ്മോറിയൽ ക്ലബ്ബിൽ പണം വെച്ച് ചീട്ട് കളിച്ച 38 പേർ പിടിയിൽ: പിടിയിലായവരിൽ ശശി തരൂർ എംപിയുടെ ഗൺമാനും

single-img
4 April 2019

തിരുവനന്തപുരം നഗരത്തിലെ മന്നം മെമ്മോറിയൽ ക്ലബ്ബിൽ പണം വെച്ച് ചീട്ട് കളിച്ചവർ പൊലീസ് പിടിയിൽ. 38 പേരാണ് പോലീസിൻ്റെ പിടിയിലായത്. ചൊവ്വാഴ്ച കണ്ടോൺമെൻറ് പോലീസ് നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്.

പൊലീസ് നടത്തിയ റെയ്ഡിൽ  നാലര ലക്ഷത്തോളം രൂപയും പിടിച്ചെടുത്തു. പിടിയിലായവരിൽ  തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ ശശി തരൂർ എംപിയുടെ ഗൺമാനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. കണ്ടോൺമെൻറ്  സർക്കിൾ ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.