Kerala

ക്ഷേത്രപുജാരിക്ക് ക്ഷേത്രത്തിനുള്ളിൽ വച്ചു സൂര്യാഘാതമേറ്റു

ക്ഷേത്ര പൂജാരിക്ക് ക്ഷേത്രത്തിനുള്ളിൽ വച്ചു സൂര്യാഘാതമേറ്റു. തിരുവനന്തപുരം ജില്ലയിലെ കല്ലറ കാട്ടുംപുറം അരിവാരിക്കുഴി മഠത്തിൽ താമസിക്കുന്ന തുമ്പോട് മുടിപ്പുര ദേവീക്ഷേത്രം പൂജാരി വേണുഗോപാൽ പോറ്റി(43)ക്കാണ് സൂര്യാഘാതമേറ്റത്.

കഴിഞ്ഞ ദിവസം രാവിലെ 11ന് ക്ഷേത്രത്തിൽ നിൽക്കുമ്പോഴാണ് സൂര്യാഘാതമേറ്റത്. കഴുത്തിലും താടിയിലും വേദന അനുഭവപ്പെട്ടതോടെ നടത്തിയ പരിശോധനയിൽ ചുവന്ന പാടുകൾ കണ്ടെത്തുകയായിരുന്നു.

അവശനായ പൂജാരിയെ  തുടർന്ന് കല്ലറ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.