ആരോപണം ഗൗരവമേറിയത്: എം.കെ രാ​ഘ​വ​നെ​തി​രാ​യ കോ​ഴ ആ​രോ​പ​ണ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റോ​ട് റി​പ്പോ​ർ​ട്ട് തേടി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ

single-img
4 April 2019

കോ​ഴി​ക്കോ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​കെ. രാ​ഘ​വ​നെ​തി​രാ​യ കോ​ഴ ആ​രോ​പ​ണം ഗൗരവകരമെന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ. ാരോപണ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റോ​ട് റി​പ്പോ​ർ​ട്ട് തേ​ടാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.

ആ​രോ​പ​ണം ഗൗ​ര​വ​മേ​റി​യ​തെ​ന്നും മാ​ധ്യ​മ വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റി​പ്പോ​ർ​ട്ട് തേ​ടി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം, ഹി​ന്ദി ചാ​ന​ലി​ന്‍റെ ഒ​ളി​കാ​മ​റ​യി​ലാ​ണ് എം.​കെ. രാ​ഘ​വ​ൻ കു​ടു​ങ്ങി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വി​ലേ​ക്ക് അ​ഞ്ച് കോ​ടി ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്താ​യി​രി​ക്കു​ന്ന​ത്. ഭൂ​മി വാ​ങ്ങാ​നു​ള്ള സ​ഹാ​യ​മാ​യി​ട്ടാ​ണ് അ​ഞ്ച് കോ​ടി വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.