‘തയ്യാറാകൂ ബാഹുബലി മൂന്നിനായുള്ള ഷൂട്ടിങ്ങിന്’; ഐപിഎല്ലില്‍ തകര്‍ക്കുന്ന ഡേവിഡ് വാര്‍ണര്‍ക്ക് ബാഹുബലി ടീമിന്റെ സന്ദേശം

single-img
4 April 2019

ഹൈരാബാദ്: ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ പല റെക്കോര്‍ഡുകളും തകര്‍ത്ത സിനിമയാണ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. ഈ സിനിമയുടെ രണ്ടുഭാഗവും ഇന്ത്യയിലും വിദേശത്തും ശതകോടികളാണ് വാരിക്കൂട്ടിയത്. അതേപോലെതന്നെ കോടികള്‍ മുടക്കിയുള്ള സിനിമയുടെ നിര്‍മ്മാണവും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സംഘട്ടന രംഗങ്ങളും ചിത്രത്തിന്റെ സവിശേഷതയായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ  സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ ഡേവിഡ് വാര്‍ണറും ചിത്രത്തിന്റെ ആരാധകനാണ്. 

തനിക്ക് അവസരം കിട്ടിയാല്‍ ബാഹുബലി ആകാന്‍ ആഗ്രഹമുണ്ടെന്ന് നേരത്തെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ താരം പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതാ, വാര്‍ണര്‍ക്ക് അതിനുള്ള അവസരം ഒത്തുവന്നിരിക്കുകയാണ്. ഐപിഎല്ലിന്റെ ഈ തച്ചുതകര്‍ക്കുന്ന വാര്‍ണര്‍ക്ക് ബാഹുബലി ടീമിന്റെ സന്ദേശമെത്തി. 
ബാഹുബലിയില്‍ താങ്കള്‍ക്ക് അഭിനയിക്കാന്‍ ആരുടെ ഭാഗമാണ്  താത്പര്യം. ബാഹുവിന്റേയോ അതോ  ബല്ലയുടേയോ. തയ്യാറാകൂ ബാഹുബലി മൂന്നിനായുള്ള ഷൂട്ടിങ്ങിനെന്ന് ബാഹുബലിയുടെ ട്വിറ്ററില്‍ കുറിച്ചു. ഇതോടെ, ബാഹുബലി മൂന്നാം ഭാഗ ചിത്രത്തില്‍ ഹെല്‍മെറ്റിന്റെ ചിത്രവും ചേര്‍ത്ത് സണ്‍റൈസേഴ്‌സ് പുതിയൊരു പോസ്റ്ററും തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടു. 

സന്ദേശം ഒരു തമാശയാണെങ്കിലും അല്ലെങ്കിലും ആരാധകര്‍ രണ്ട് ട്വീറ്റും ഏറ്റെടുത്തുകഴിഞ്ഞു. ഈ സീസണില്‍ നാല് മത്സരങ്ങളില്‍നിന്നും 254 റണ്‍സെടുത്ത വാര്‍ണര്‍ മികച്ച ഫോമിലാണ്.  വിലക്കില്‍നിന്നും മുക്തനായെത്തിയ താരം ഓസ്‌ട്രേലിയയ്ക്കുവേണ്ടി ലോകകപ്പിലും തിളങ്ങുമെന്നാണ്