ഞെട്ടി എ എൻ രാധാകൃഷ്ണൻ: രാധാകൃഷ്ണനെതിരെ 146 കേസുകളിലായി ചുമത്തിയിരിക്കുന്നത് ആയിരത്തിലധികം വകുപ്പുകൾ

single-img
4 April 2019

കെ സുരേന്ദ്രന് പിന്നാലെ ബിജെപി നേതാക്കളായ ശോഭ സുരേന്ദ്രനും എഎൻ രാധാകൃഷ്ണനും ഇന്ന് വീണ്ടും പുതുക്കിയ നാമനിർദേശ പത്രിക നൽകും. ശബരിമല ഹർത്താലും പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ട് 40 കേസുകളാണ് ബിജെപ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനെതിരെ ചുമത്തിയിട്ടുള്ളത്. സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ആറ്റിങ്ങലിലെ ബിജെപി സ്ഥാനാർത്ഥിയായ ശോഭ സുരേന്ദ്രൻ പുതിയ കേസുകൾ കൂടി ഉൾപ്പെടുത്തിയാണ് പുതിയ നാമനിർദേശ പത്രിക ഇന്ന് സമർപ്പിക്കുക. ചാലക്കുടിയിലെ ബിജെപി സ്ഥാനാർത്ഥിയായ എഎൻ രാധാകൃഷ്ണനും ഇന്ന് വീണ്ടും നാമനിർദേശപത്രിക സമർപ്പിക്കും. രാധാകൃഷ്ണനെതിരേ 146 കേസുകൾകൂടിയാണ് ചുമത്തിയിട്ടുള്ളത്. നിലവിൽ ഏഴു കേസുകളാണ് ഇദ്ദേഹത്തിനെതിരേയുള്ളത്. ഈ വിവരം ആദ്യം നൽകിയ നാമനിർദേശപത്രികയിൽ ചേർത്തിട്ടുണ്ട്.

പുതിയ കേസുകളുടെ വിവരം ബുധനാഴ്ചയാണ് അറിഞ്ഞതെന്ന് രാധാകൃഷ്ണൻ പറഞ്ഞു. ശബരിമല സമരവുമായി ബന്ധപ്പെട്ടാണ് കേസുകൾ. എല്ലാ കേസുകളിലുംകൂടി ആയിരത്തിലധികം വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന് രാധാകൃഷ്ണൻ പറഞ്ഞു.