എ ​വി​ജ​യ​രാ​ഘവ​ൻ രമ്യ ഹരിദാസിനെ അധിക്ഷേപിച്ച സംഭവം; ഐജി അന്വേഷിക്കും

single-img
3 April 2019

ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​ർ എ.​വി​ജ​യ​രാ​ഘ​ൻ ആ​ല​ത്തൂ​രെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സി​നെ​തി​രെ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തിയ സംഭവത്തിൽ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ൽ​കി​യ പ​രാ​തി ഡി​ജി​പി, ഐ​ജി​ക്ക് കൈ​മാ​റി.

തി​രൂ​ർ ഡി​വൈ​എ​സ്പി​ക്കാ​ണ് സം​ഭ​വ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ ചു​മ​ത​ല. ര​ണ്ടു​ ദി​വ​സ​ത്തി​ന​കം വി​ഷ​യ​ത്തി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. സം​ഭ​വ​ത്തി​ൽ ര​മ്യ​യും ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തേ​ വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് കൂ​ടി പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ന് തൃ​ശൂ​ർ റേ​ഞ്ച് ഐ​ജി​യേ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.