തമിഴ് പാട്ടിനൊപ്പം സിവയുടെ ഡാന്‍സ്; തുള്ളിക്കളിച്ച് ജഡേജയുടെ മകള്‍: വീഡിയോ വൈറല്‍

single-img
3 April 2019


ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ മകള്‍ സിവ ധോണിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്. തമിഴ് പാട്ടിനൊപ്പമുള്ള സിവയുടെ നൃത്തമാണ് വീഡിയോയില്‍. ആടുകളത്തില്‍ ജി.വി പ്രകാശ് പാടിയ ‘ഒത സൊല്ലാല’ എന്ന പാട്ടിനായിരുന്നു സിവയുടെ ചുവടുകള്‍.

ഒപ്പം ചെന്നൈയിലെ മറ്റൊരു താരമായ രവീന്ദ്ര ജഡേജയുടെ മകള്‍ നിധ്യനയും ഒട്ടും പിന്നിലല്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ രണ്ടു വയസുകാരി നിധ്യനയുടെ ഡാന്‍സും ആരാധകര്‍ കണ്ടു. അവസാന ഓവറില്‍ ജഡേജ സിക്സ് അടിച്ചപ്പോഴായിരുന്നു ഈ ഡാന്‍സ്.