മൂന്നാഴ്ച കൊണ്ട് വിറ്റത് 5 ലക്ഷം റിയല്‍മി 3 ഫോണുകള്‍

single-img
3 April 2019


റിയല്‍മിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണ്‍ ‘റിയല്‍മി 3’ മൂന്നാഴ്ചകൊണ്ട് അഞ്ച് ലക്ഷം യൂണിറ്റുകള്‍ വിറ്റഴിഞ്ഞതായി കമ്പനി. ആദ്യ രണ്ട് ഘട്ടങ്ങളിലായി നടന്ന വില്‍പനയില്‍ മാത്രം 3,11,800 യൂണിറ്റുകള്‍ വിറ്റഴിഞ്ഞുവെന്ന് റിയല്‍മി പറഞ്ഞു. ഫ്‌ലിപ്കാര്‍ട്ടില്‍ ഫോണിന് 4.5 റേറ്റിങ് ആണുള്ളതെന്നും റയില്‍മി ചൂണ്ടിക്കാണിക്കുന്നു.

ഡ്യൂ ഡ്രോപ്പ് ഡിസൈനോടുകൂടിയുള്ള 62 ഇഞ്ച് ഫുള്‍സ്‌ക്രീന്‍ ഡിസ്പ്ലേ, മീഡിയാ ടെക് ഹീലിയോ പി 70 പ്രൊസസര്‍, 4230 എംഎഎച്ച് ബാറ്ററി, ത്രിഡി യുനിബോഡി ഡിസൈന്‍ എന്നിവയാണ് ഡിസൈന്‍, ഗ്രേഡിയന്റ് നിറങ്ങള്‍ എന്നിവയാണ് റിയല്‍മി 3യുടെ സവിശേഷതകള്‍.

അതേസമയം റിയല്‍മിയുടെ മറ്റൊരു സ്മാര്‍ട്ഫോണായ റിയല്‍ മി യു വണിന്റെ വിലയില്‍ മാറ്റം വരുത്തി. ഫോണിന്റെ 3 ജിബി റാം + 32 ജിബി സ്റ്റോറേജ് പതിപ്പിന് 9,999 രൂപയാണ് വില. 4ജിബി റാം+ 64 ജിബി പതിപ്പിന് 11,999 രൂപയും.