വോട്ടു ചോദിച്ച രാജ്മോഹൻ ഉണ്ണിത്താനോടു വോട്ട് സതീഷ് ചന്ദ്രനേ ചെയ്യുള്ളുവെന്ന് വോട്ടർ; അങ്ങനെയെ ചെയ്യാവു എന്ന് ഉണ്ണിത്താൻ

single-img
3 April 2019

കാസർകോട് ലോക്സഭാ മണ്ഡലത്തിൽ  യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രാജ്മോഹൻ ഉണ്ണിത്താന്  വോട്ട് ചെയ്യില്ല എന്ന് പരസ്യമായി വെളിപ്പെടുത്തി ഒരു വോട്ടർ. കഴിഞ്ഞദിവസം രാജ്മോഹൻ ഉണ്ണിത്താൻ റോട്ട് അഭ്യർത്ഥനയ്ക്കിടയിലാണ് വോട്ടറുടെ  പരസ്യമായ തുറന്നുപറച്ചിൽ.

Support Evartha to Save Independent journalism

ജനങ്ങൾക്കിടയിൽ വോട്ട് അഭ്യർത്ഥിക്കുന്നതിനിടയിലാണ്  രാജ്മോഹൻ ഉണ്ണിത്താനെ അപ്രതീക്ഷിത മറുപടി ലഭിച്ചത്. ”ഞാൻ രാജ്മോഹൻ ഉണ്ണിത്താൻ. യുഡിഎഫ് സ്ഥാനാർത്ഥി”  എന്നുപറഞ്ഞു പരിചയപ്പെടുത്തിയ ഉണ്ണിത്താനോട് `വോട്ട് സതീഷ് ചന്ദ്രനേ ചെയ്യൂ´വെന്ന് വോട്ടർ പറയുകയായിരുന്നു.

ആദ്യം ഒന്നമ്പരന്ന ഉണ്ണിത്താൻ പിന്നീട് ചിരിച്ചുകൊണ്ട് `അതിനെന്താ സംശയം. അത് നിങ്ങളുടെ മൗലിക അവകാശമാണ്. അങ്ങനെയെ ചെയ്യാവൂ´ എന്നു പറഞ്ഞ് അടുത്ത വോട്ടറുടെ സമീപത്തേക്ക് നീങ്ങി. ഉണ്ണിത്താൻ്റെ വോട്ട് അഭ്യർത്ഥനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുകയാണ്.