വയനാട്ടിൽ രാഹുൽഗാന്ധിയെ നേരിടാൻ അതേപേരിൽ ഒരു അപരനും

single-img
3 April 2019

കോൺഗ്രസ് പാർട്ടിയെ  പ്രതിസന്ധിയിലാക്കിക്കൊണ്ട് വയനാട് ലോക്‌സഭ മണ്ഡലത്തില്‍ അപരൻ്റെ ശല്യം.  മണ്ഡലത്തിൽ മല്‍സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ അപരന്‍ രംഗപ്രവേശം ചെയ്യുമെന്ന് അഭ്യൂഹം ഉയർന്നുകഴിഞ്ഞു.

ഇതേപേരുള്ള ഒരു വിദ്യാര്‍ത്ഥിയാണ് രാഹുൽഗാന്ധിയ്ക്കെതിരെ മത്സരിക്കുക എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  വിദ്യാർത്ഥിയെ ഇടതു നേതാക്കള്‍ സമീപിച്ചതായാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം ജില്ലയിൽ താമസിക്കുന്നു ഒരു വിദ്യാര്‍ത്ഥിയാണ് ഇയാള്‍. വയനാട്ടില്‍ ഇയാളെ മല്‍സര രംഗത്തിറക്കാനാണ് ഇടതുമുന്നണിയുടെ ആലോചന. ഈ രഹസ്യനീക്കം അറിഞ്ഞ കോണ്‍ഗ്രസ് കേന്ദ്രങ്ങളും ഇക്കാര്യം നിരീക്ഷിച്ച് വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.