വീണ്ടും അടവുമാറ്റി പി.സി. ജോര്‍ജ്; ജനപക്ഷം ഒരു മുന്നണിയുടേയും ഭാഗമാകില്ല; ആചാരം സംരക്ഷിക്കുന്നവർക്ക് പത്തനംതിട്ടയിൽ വോട്ട് ചെയ്യും

single-img
3 April 2019

തന്റെ പാർട്ടിയായ ജനപക്ഷം ഈ തിരഞ്ഞെടുപ്പിൽ ഒരു മുന്നണിയുടേയും ഭാഗമാകില്ലെന്ന് പൂഞ്ഞാർ എംഎൽഎ പി.സി.ജോർജ്. അതേസമയം ഓരോ മണ്ഡലത്തിൽ ആരെ പിന്തുണക്കും എന്ന് പറയും. പത്തനംതിട്ടയിൽ ശബരിമലയുടെ പവിത്രത ഉറപ്പാക്കുന്ന ആൾ ജയിക്കണം. ആചാരം സംരക്ഷിക്കുന്നവർക്ക് പത്തനംതിട്ടയിൽ വോട്ട് ചെയ്യുമെന്നും പി.സി.ജോർജ് പറഞ്ഞു. കോട്ടയം പ്രസ്ക്ലബ്ബിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ വിഷയമുണ്ടായപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി നാട്ടിൽ ഇല്ലായിരുന്നു. ഇടത് സ്ഥാനാർത്ഥി വനിതാ മതിലിൽ ആയിരുന്നു. കെ.സുരേന്ദ്രൻ ആചാരത്തിന് ജയിലിൽ കിടന്നു. വേണ്ടിവന്നാൽ സുരേന്ദ്രന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.