കുവൈത്തില്‍ സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി

single-img
3 April 2019


കുവൈത്തില്‍ സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി മന്ത്രിസഭ ഉത്തരവിറക്കി. സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്കും താത്ക്കാലിക ഇഖാമയിലുള്ളവര്‍ക്കും ആരോഗ്യ ഇന്‍ഷുറസ് ഏര്‍പ്പെടുത്തണമെന്ന് വ്യക്തമാക്കി നിയമത്തില്‍ വരുത്തിയ ഭേദഗതിക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

ഇനി മുതല്‍ സന്ദര്‍ശന വിസക്കുള്ള അപേക്ഷയോടൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് അടച്ചതിന്റെ രസീത് സ്‌പോണ്‍സര്‍ സമര്‍പ്പിക്കണം. ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ആശുപത്രിയില്‍ ചികിത്സ ലഭിക്കും. എന്നാല്‍, അടിയന്തര വൈദ്യസഹായവും, സര്‍ജറിയും മാത്രമാകും ലഭിക്കുക. അടിയന്തര ചികത്സ ആവശ്യമില്ലാത്ത രോഗങ്ങള്‍ക്ക് പരിരക്ഷ ലഭിക്കില്ല.

ചികിത്സാ സൗകര്യത്തിന് വേണ്ടി മാത്രം വിസയെടുക്കുന്നത് തടയാനാണ് പുതിയ നിയമം കൊണ്ടുവന്നത്. മൂന്ന് മാസത്തിനുള്ളില്‍ നിയമം പ്രാബല്യത്തില്‍ വരും. അതേസമയം, ഇന്‍ഷുറന്‍സ് പ്രീമിയം തുക എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല.