കഴിഞ്ഞ സീസണില്‍ ഐഎസ്എല്ലില്‍ തികഞ്ഞ പരാജയമായി മാറിയ കേരള ബ്ലാസ്റ്റേഴ്‌സ് ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുന്നു

single-img
3 April 2019

കഴിഞ്ഞ സീസണിലെ ഐഎസ്എല്ലില്‍ തികഞ്ഞ പരാജയമായി മാറിയ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണില്‍ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുന്നു. ടീമിനെ അടിമുടി ഉടച്ചു വാര്‍ത്തുകൊണ്ടിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്.

ഇതിന്റെ ഭാഗമായി പുതിയ ചില താരങ്ങളെ ടീമിലേക്ക് കൊണ്ടുവന്നു കൊണ്ടിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. യുവ ഗോള്‍കീപ്പര്‍ ലവ്പ്രീത് സിങാണ് ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പുവയ്ക്കാനൊരുങ്ങുന്നത്. 

കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ ആരോസിനൊപ്പമായിരുന്നു 21-കാരനായ ലവ്പ്രീത്. ഈ വര്‍ഷം ഫെബ്രുവരി 24-ന് റിയല്‍ കാശ്മീരിനെതിരായ കളിയിലൂടെയാണ് താരം ആരോസിനായി അരങ്ങേറിയത്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ രാജ്യത്തുടനീളം നടത്തിയ സ്‌കൗട്ടിങ് സംവിധാനത്തിലൂടെയാണ് താരത്തെ കണ്ടെത്തിയത്.

കഴിഞ്ഞ ആഗസ്റ്റിലാണ് ലവ്പ്രീത് ആരോസിനൊപ്പം ചേര്‍ന്നത്. ഉയരമാണ് താരത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. 195 സെന്റി മീറ്ററാണ് പഞ്ചാബ് താരത്തിന്റെ ഉയരം. ബെംഗളൂരു എഫ്‌സിയുടെ ഗുര്‍പ്രീത് സിങ് സന്ധു കഴിഞ്ഞാല്‍ രണ്ടാമത് ലവ്പ്രീത് തന്നെയായിരിക്കും.