കളിച്ചു കൊണ്ടിരിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് കണ്ണൂരില്‍ പതിനാലുകാരന് ഗുരുതര പരിക്ക്

single-img
3 April 2019

കണ്ണൂർ ജില്ലയില്‍ മട്ടന്നൂരിനു സമീപം പരിയാരത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. വിജിൽ എന്ന പതിനാല് വയസുകാരനാണ് പരിക്കേറ്റത്.

കുട്ടി കളിക്കുന്നതിനിടെ ആളൊഴിഞ്ഞ പറമ്പിൽ കിടന്ന ബോംബ് അറിയാതെ കയ്യിലെടുക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് ആദ്യം കണ്ണൂർ എ.കെ.ജി ആശുപത്രിയിലെത്തിച്ച കുട്ടിയെ പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് കണ്ണൂരിൽ ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്കേൽക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ നടുവിലിൽ ആർഎസ്എസ് നേതാവിന്റെ വീട്ടിൽ സ്ഫോടനമുണ്ടായി അയാളുടെ മകനടക്കം രണ്ട് കുട്ടികൾക്ക് പരിക്കേറ്റിരുന്നു.