തനിക്ക് മണ്ഡലം മാറിയതല്ല, ഇതാണ് എൻ്റെ രീതി: മണ്ഡലം മാറി വോട്ട് ചോദിച്ച സംഭവത്തിൽ വിശദീകരണവുമായി കണ്ണന്താനം

single-img
3 April 2019

എറണാകുളം മണ്ഡലത്തിനു പകരം ചാലക്കുടി മണ്ഡലത്തിൽ വോട്ട് ചോദിച്ച സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി എറണാകുളത്തെ ബിജെപി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം.  തനിക്ക് മണ്ഡലം മാറിപ്പോയതല്ലെന്നും ഇതാണ് തൻ്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു.

താ​ൻ മ​ണ്ഡ​ലം മാ​റി വോ​ട്ട് ചോ​ദി​ച്ചു എ​ന്ന ത​ര​ത്തി​ൽ പ്ര​ചാ​ര​ണ​മു​ണ്ടാ​യി. ത​നി​ക്കു മ​ണ്ഡ​ലം മാ​റി​യ​ത​ല്ല, പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും താ​ൻ പോ​യി വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കാ​റു​ണ്ട്. അ​തു ത​നി​ക്ക് വേ​ണ്ടി​യ​ല്ലെ​ന്നും ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്യ​ണ​മെ​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കണ്ണന്താനത്തിൻ്റെ അമളി സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. സോഷ്യൽ മീഡിയ ട്രോളുകൾക്കെതിരെയും കണ്ണന്താനം രംഗത്തെത്തി. സം​സ്ഥാ​ന​ത്ത് തൊ​ഴി​ലി​ല്ലാ​യ്മ വ​ർ​ധി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു തൊ​ഴി​ലു​മി​ല്ലാ​ത്ത ചെ​റു​പ്പ​ക്കാ​രാ​ണു ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ഹ​സി​ക്കു​ന്ന​തെന്നു അദ്ദേഹം പറഞ്ഞു.