മൂന്നു ഭര്‍ത്താക്കന്മാരും ജീവിച്ചിരിപ്പില്ല, മടങ്ങി വരാന്‍ അനുവദിക്കണമെന്ന് ഐഎസില്‍ പോയ യുവതി

single-img
3 April 2019

അമേരിക്കയിലേക്ക് മടങ്ങിവരണമെന്ന ആവശ്യവുമായി വീണ്ടുമൊരു ഐസ്ഐഎസ് വധു രംഗത്ത്. ഹുദാ മുത്താന എന്ന ഇരുപത്തിനാലു വയസുകാരിയാണ് വീണ്ടും അമേരിക്കയിലേക്ക് വരണമെന്ന ആവശ്യവുമായി എത്തിയിരിക്കുന്നത്.

പത്തൊമ്പതാമത്തെ വയസിലാണ് മുത്താന സിറിയയിലേക്ക് ഒളിച്ചോടുന്നത്. കോളജ് ആവശ്യത്തിനെന്നു പറഞ്ഞ് വാങ്ങിയ പണം കൊണ്ട് തുർക്കി വരെ എത്തി. അവിടെ നിന്നും സിറിയയിലേക്ക് അതിർത്തി വഴി കടന്നു. സിറിയയിൽ എത്തിയ ശേഷം വീട്ടിൽ വിളിച്ച് കാര്യം പറയുകയായിരുന്നു.

ഇരുപത്തിനാല് വയസിനുള്ളിൽ മൂന്ന് ഐഎസ്ഐസുകാരെ വിവാഹം കഴിച്ചു. അതിൽ ആരും തന്നെ ജീവിച്ചിരിപ്പില്ല. എല്ലാവരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇവർ ഒരു വയസുള്ള മകനുണ്ട്.

അമേരിക്കയിൽ പ്രവേശിപ്പിച്ചാൽ നല്ല പൗരയായി തുടരാം എന്ന് മുത്താന പറഞ്ഞു എങ്കിലും മുത്താനായ്ക്കോ മകനോ പൗരത്വം തിരികെ നൽകില്ലെന്ന ട്രംപ് പറയുന്നു. ഷമീന എന്ന യുവതി ഇതേ ആവശ്യവുമായി ട്രംപിനെ സമീപിച്ചിരുന്നു