തെരഞ്ഞെടുപ്പിന് ശേഷം 54000 തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി ബി എസ് എൻ എൽ: പുതിയ സർക്കാരിന്റെ തീരുമാനം നിർണ്ണായകമാകും

single-img
3 April 2019

54000 തൊഴിലാളികളെ  എന്നന്നേക്കുമായിപിരിച്ചുവിടാനുള്ള നിർദേശം ബി.എസ്. എൻ.എൽ ബോർഡ് അംഗീകരിച്ചതായി സൂചന. തെരഞ്ഞെടുപ്പിന് ശേഷമാവും നടപടികൾ തുടങ്ങുക.

നിലവിലെ കേന്ദ്ര  സർക്കാർ രൂപീകരിച്ച വിദഗ്ധ പാനലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. യോഗത്തിൽ പാനൽ മുന്നോട്ടു വച്ച 10 നിർദേശങ്ങളിൽ 3 എണ്ണമാണ് ബോർഡ് അംഗീകരിച്ചത് . 
പിരിച്ചുവിടൽ വിഷയത്തിൽ ഉടൻ നടപടിയുണ്ടാകാൻ സാധ്യതയില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാരിന്റെ തീരുമാനം വിഷയത്തിൽ നിർണായകമാകും.

വിരമിക്കാനുള്ള പ്രായവും വി ആർ എസുമായി ബന്ധപ്പെട്ട തിരുമാനങ്ങളാണ് ഇത്രയധികം തൊഴിലാളികളെ പിരിച്ചുവിടാനുള്ള തീരുമാനത്തിലെത്തിക്കുന്നത്.