അല്‍ഫോണ്‍സ് കണ്ണന്താനത്തിൻ്റെ `ടൈം മാഗസിൻ´ അവകാശവാദം പച്ചക്കള്ളം; കണ്ണന്താനത്തെപ്പറ്റി ടൈം മാഗസിൻ മിണ്ടിയിട്ടുപോലുമില്ല

single-img
3 April 2019

എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി  സ്ഥാനാര്‍ഥിയായ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിൻ്റെ `ടെെം മാഗസിൻ´ അവകാശവാദം പച്ചക്കള്ളമെന്ന് റിപ്പോർട്ടുകൾ. ടെെം മാഗസിൻ തന്നെക്കുറിച്ചു പറഞ്ഞിരുന്നുവെന്നു വ്യക്തമാക്കി കണ്ണന്താനം ഉൾപ്പെടെയുള്ളവർ വൻ പ്രചാരണമാണ് നടത്തിയിരുന്നത്.

പുതിയ നൂറ്റാണ്ടിലെ 40 വയസ്സും അതില്‍ താഴെയും പ്രായമുള്ള യുവനേതാക്കളെ പരിചയപ്പെടുത്തുന്ന ദ ഗ്ലോബല്‍ 100 എന്ന ടൈം മാഗസിന്റെ സ്‌പെഷ്യല്‍ റിപോര്‍ട്ടിലാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഫോട്ടോ കവര്‍ചിത്രമായി നല്‍കിയിരിക്കുന്നതെന്നു അവകാശപ്പെട്ടത്.  അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഫേസ്ബുക്ക് പേജിലാണ് ടൈം മാഗസിന്റെ കവര്‍ പേജും അല്‍ഫോണ്‍സ് കണ്ണന്താനത്തെക്കുറിച്ചുള്ള വിശദീകരണം അടങ്ങിയ മറ്റൊരു പേജും നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വെബ്‌സൈറ്റിലും ഇതുസംബന്ധിച്ച് സൂചന നല്‍കിയിട്ടുണ്ടായിരുന്നു.

എന്നാൽ ഇക്കാര്യം പച്ചക്കള്ളമാണെന്ന് വ്യക്തമാക്കി സോഷ്യൽ മീഡിയ രംഗത്തെത്തിയിരിക്കയാണ്. നെൽസൺ ജോസഫ് എന്ന വ്യക്തിയിൽ തൻറെ ഫേസ്ബുക്ക്  പോസ്റ്റിലൂടെയാണ് കണ്ണന്താനത്തിൻ്റെ കള്ളം പൊളിച്ച് കയ്യിൽ കൊടുത്തത്.

ടൈം മാഗസിനില്‍ നാല്‍പതുവയസ്സുകാരനായി നല്‍കിയിരിക്കുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഫോട്ടോയാണ് സംശയം വര്‍ധിപ്പിച്ചത്. താടിയും മുടിയും നരച്ച 65കാരനായ കണ്ണന്താനത്തിന്റെ സമീപകാല ഫോട്ടോ ആയിരുന്നു ടൈം മാഗസിന്റെ കവര്‍പേജ് എഡിറ്റ് ചെയ്ത ‘വിദഗ്ധന്‍’ അബദ്ധത്തില്‍ ചേര്‍ത്തത് എന്നതാണ് കള്ളത്തരം അതിവേഗം പൊളിയാന്‍ കാരണമായത്.

വൈകാതെ ടൈം മാഗസിന്റെ ആര്‍ക്കൈവ്‌സ് പരതിയവര്‍ക്ക് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ തട്ടിപ്പ് ബോധ്യപ്പെടുകയും ചെയ്തു. 50 ഫോര്‍ ദ ഫ്യൂച്വര്‍ എന്ന സ്‌പെഷ്യല്‍ റിപോര്‍ട്ട് അടങ്ങിയ 25  വര്‍ഷം പഴക്കമുള്ള ടൈം മാഗസിന്റെ കവര്‍ പേജിലാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഫോട്ടോ തിരുകിക്കയറ്റിയതെന്നും വ്യാജമായൊരു പേജ് തന്നെ സൃഷ്ടിച്ചുവെന്നും വ്യക്തമായി. ടൈം മാഗസിന്റെ ഒറിജിനല്‍ കവര്‍പേജില്‍ ഒരു വ്യക്തിയുടെയും ഫോട്ടോ ഉണ്ടായിരുന്നുമില്ല.

1994 ഡിസംബര്‍ അഞ്ചിനാണ് ടൈം മാഗസിന്‍ ഇത്തരമൊരു റിപോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്ന് ആര്‍കൈവ്‌സ് വ്യക്തമാക്കുന്നു. അതാവട്ടെ യുഎസിലെ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കാവുന്ന 40 വയസ്സില്‍ താഴെയുള്ള നേതാക്കളെക്കുറിച്ചായിരുന്നു. 25 കൊല്ലം മുമ്പത്തെ ടൈം മാഗസിനിലെ കവര്‍പേജില്‍ നിന്നാണ് സോഷ്യല്‍ മീഡിയ അല്‍ഫോണ്‍സ് കണ്ണന്താനത്തെ പിടിച്ചിറക്കിയിരിക്കുന്നത്.

ഇല്ലാത്ത ഒന്ന് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വോട്ട് ചോദിക്കുന്നതെന്തിനാവാം?രാവിലെ Baiju Swamy ഇട്ട പോസ്റ്റിനു പിറകെ…

Posted by Nelson Joseph on Tuesday, April 2, 2019