വീൽചെയറിലിരുന്ന് രാജ്യം ഭരിച്ച അൾജീരിയൻ പ്രസിഡൻ്റ് രാജിവച്ചു

single-img
3 April 2019

അ​ൾ​ജീ​രി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ അ​സീ​സ് ബൂ​ത​ഫ്‌​ലീ​ക്ക രാ​ജി​വ​ച്ചു. 20 വ​ര്‍​ഷ​ത്തെ ഭ​ര​ണ​ത്തി​ന് അ​ന്ത്യം കുറിച്ചുകൊണ്ടാണ് 82 വ​യ​സ്സും അ​നോ​രോ​ഗ്യ​വു​മു​ള്ള ബൂ​ത​ഫ്‌​ലീ​ക്ക​യു​ടെ രാ​ജി​.  പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് അ​ൾ​ജീ​രി​യ​യി​ല്‍ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം.

ബൂ​ത​ഫ്‌​ലീ​ക്ക​യെ പു​റ​ത്താ​ക്കാ​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക് ക​ര​സേ​നാ മേ​ധാ​വി ആ​വ​ശ്യ​മു​ന്ന​യി​ച്ച് രം​ഗ​ത്തെ​ത്തി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് രാ​ജി പ്ര​ഖ്യാ​പ​നം എ​ത്തി​യ​ത്.

1999 മു​ത​ല്‍ അ​ൾ​ജീ​രി​യ​യു​ടെ പ്ര​സി​ഡ​ന്‍റ് പ​ദ​വി വ​ഹി​ക്കു​ക​യാ​യി​രു​ന്നു ബൂ​ത​ഫ്‌​ലീ​ക്ക. പ​ക്ഷാ​ഘാ​ത​ത്തെ​തു​ട​ര്‍​ന്ന് 2013 മു​ത​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യുകയാണ് ബൂ​ത​ഫ്‌​ലീ​ക്ക. അദ്ദേഹം  പൊ​തു​വേ​ദി​ക​ളി​ല്‍ അ​പൂ​ര്‍​വ​മാ​യാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്ന​ത്.

വീ​ല്‍​ചെ​യ​റി​ലി​രു​ന്ന് ഭ​ര​ണ നി​ര്‍​വ​ഹ​ണം ന​ട​ത്തു​ന്ന ബൂ​ത​ഫ്‌​ലീ​ക്ക അ​ഞ്ചാം ത​വ​ണ​യും പ്ര​സി​ഡ​ന്‍റ് പ​ദ​വി ല​ക്ഷ്യ​മി​ട്ട് പ്ര​ച​ര​ണ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ച്ച​തോ​ടെ വി​വി​ധ ന​ഗ​ര​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ പ്ര​തി​ഷേ​ധം ഉ​യ​രു​ക​യാ​യി​രു​ന്നു.

ബൂ​ത​ഫ്‌​ലീ​ക്ക​യു​ടെ നീ​ക്ക​ത്തി​നെ​തി​രെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു പേ​രാ​ണ് അ​ൾ​ജീ​രി​യ​ൻ തെ​രു​വു​ക​ളെ പ്ര​ക്ഷു​ബ്ദ​മാ​ക്കി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നു സ്ഥാ​നാ​ര്‍​ഥി​ത്വം പി​ന്‍​വ​ലി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​വെ​ക്കാ​ൻ ബൂ​ത​ഫ്‌​ലീ​ക്ക നി​ര്‍​ബ​ന്ധി​ത​നാ​കു​ക​യാ​യി​രു​ന്നു.