അന്‍പതുകാരന് ഇരുപത്തിയാറുകാരി വധു!!

single-img
3 April 2019

അജയ് ദേവ്ഗണ്‍, രാകുല്‍ പ്രീത്, തബു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അകിവ് അലി സംവിധാനം ചെയ്യുന്ന ‘ദേ ദേ പ്യാര്‍ ദേ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. അജയ് ദേവ്ഗണിന്‍റെ അന്‍പതാം പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുന്നത്. പ്രായം കുറച്ച് കാണിക്കാന്‍ ശ്രമിക്കുന്ന നായകന്‍മാര്‍ക്കിടയിലേക്ക് ഏറെ വ്യത്യസ്തനായാണ്‌ അജയ് പ്രത്യക്ഷപ്പെടുന്നത്. 

ആശിഷ് എന്ന അന്‍പതുകാരനായാണ് ചിത്രത്തില്‍ അജയ് വേഷമിടുന്നത്. അന്‍പതുകാരനും ഇരുപത്തിയാറുകാരിയും തമില്ലുള്ള പ്രണയവും വിവാഹവുമാണ് ചിത്രത്തിന്‍റെ പ്രമേയം. അകിവ് അലിയാണ് സംവിധാനം. ചിത്രം മെയ് 17ന് തിയറ്ററുകളിലെത്തും.