രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയി; ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ല: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ ക്രൂരമായ പരാമർശവുമായി എൽഡിഎഫ് കൺവീനർ

single-img
2 April 2019

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ അധിക്ഷേപകരമായ പരാമര്‍ശവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. പൊന്നാനിയില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കവെയായിരുന്നു പരാമര്‍ശം.

സ്ഥാനാര്‍ത്ഥിയായ രമ്യ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയി. ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ല- ഇതായിരുന്നു വിജയരാഘവന്റെ പരാമര്‍ശം.

എൽഡിഎഫ് കൺവീനറുടെ അധിക്ഷേപകരമായ പരാമർശത്തിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധി പേർ രംഗത്തെത്തി.  വിജയരാഘവൻ്റെ പരാമർശത്തിനെതിരെ സിപിഎമ്മിൽ നിന്നും എതിർപ്പുകൾ ഉയർന്നുവന്നിട്ടുണ്ട്. സോഷ്യൽ മീഡിയ രൂക്ഷമായാണ് ഈ പ്രവൃത്തിക്കെതിരെ പ്രതികരിക്കുന്നത്.