സീറ്റ് നിഷേധിച്ച ഷോക്കില്‍ ഡിപ്രഷനിലേക്ക് പോകേണ്ടതായിരുന്നു; രക്ഷിച്ചത് പാട്ടുകൾ: തുറന്നുപറഞ്ഞ് കെവി തോമസ്

single-img
2 April 2019

കോൺഗ്രസ് നേതൃത്വം സീറ്റ് നിഷേധിച്ച ഷോക്കില്‍ ഡിപ്രഷനിലേക്ക് പോകുമായിരുന്ന തന്നെ രക്ഷിച്ചത് പാട്ടുകളാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നോതാവും എംപിയുമായ കെവി തോമസ്. തൃപ്പൂണിത്തുറയില്‍ അഗസ്റ്റ്യന്‍ ജോസഫ് മെമ്മോറിയല്‍ അവാര്‍ഡ് സില്‍വര്‍ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ ഡിപ്രഷനിലേക്ക് വീണുപേയേനെ. അസിസ്റ്റന്റിനോട് ഒരു പാട്ട് വയ്ക്കാന്‍ പറഞ്ഞു. അതൊരു ക്രിസ്ത്യന്‍ ഭക്തിഗാനമായിരുന്നു. ‘കര്‍ത്താവായ യേശുനാഥാ…വാവാ യേശുനാഥാ…’ എന്ന പാട്ട്… ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ അമ്മ എനിക്ക് ഈ പാട്ടുപാടി തരുമായിരുന്നു’-അദ്ദേഹം പറഞ്ഞു.

ഗായകന്‍ യേശുദാസും ചടങ്ങിനെത്തിയിരുന്നു. ക്രിസ്തീയ ഭക്തിഗാനങ്ങളുടെയും നാടക ഗാനങ്ങളുടെയും വലിയ ആരാധകനാണ് താനെന്നും അദ്ദേഹം വെളിപ്പെടുത്തി. കെപിഎസി ഗാനങ്ങളുടെ വലിയ ശേഖരം തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനം പാമ്പുകള്‍ക്ക് മാളമുണ്ട് എന്ന പാട്ടാണെന്നും കെ വി തോമസ് പറഞ്ഞു.