കോൺഗ്രസിന് തിരിച്ചടി: ഹാർദ്ദിക്ക് പട്ടേലിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല

single-img
2 April 2019

കോൺഗ്രസ് നേതാവും പാട്ടിദാർ അനാമത്ത് ആന്ദോളൻ അധ്യക്ഷനുമായ ഹർദിക്ക് പട്ടേലിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. സുപ്രീം കോടതിയിൽ നിന്നുമാണ് ഹാർദ്ദിക്കിന് തിരിച്ചടി നേരിട്ടത്.

പട്ടേൽ സംവരണ സമരവുമായി ബന്ധപ്പെട്ടുള്ള ത​ന്‍റെ ഹ​ർ​ജി​യി​ന്മേ​ൽ അ​ടി​യ​ന്തി​ര​മാ​യി വാ​ദം കേ​ൾ​ക്ക​ണ​മെ​ന്നും ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെന്നും ഹർദിക്ക് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹർദിക്കിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.

ഇതോടെ ഹർദിക്കിന് ഇനി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. പ​ട്ടേ​ൽ സ​മു​ദാ​യ​ത്തി​ന് സം​വ​ര​ണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2015ൽ ​സം​ഘ​ടി​പ്പി​ച്ച പ്രക്ഷോഭത്തിന്‌ ശിക്ഷയായിട്ടായിരുന്നു ഗു​ജ​റാ​ത്തി​ലെ മെ​ഹ്‌​സാ​ന കോ​ട​തി പ​ട്ടേ​ലി​നെ ര​ണ്ടു വ​ർ​ഷ​ത്തെ ത​ട​വി​നു ശി​ക്ഷി​ച്ച​ത്.

കഴിഞ്ഞ ആഴ്ച ശി​ക്ഷ റ​ദ്ധ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹ​ർ​ദി​ക് ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഹൈ​ക്കോ​ട​തി ഈ ​ആ​വ​ശ്യം ത​ള്ളു​ക​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.