കോൺഗ്രസ് നേതാവിൻ്റെ വീട്ടിൽ കെ സുരേന്ദ്രൻ്റെ സന്ദർശനവും രഹസ്യ ചർച്ചയും: ചിത്രങ്ങൾ പുറത്തുവിട്ട് യൂത്ത് കോൺഗ്രസ് പേജ്

single-img
2 April 2019

കോൺഗ്രസ് നേതാവിൻ്റെ വീട്ടിൽ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ സന്ദർശനം നടത്തി രഹസ്യ ചർച്ച നടത്തിയെന്ന് ആരോപണം. യൂത്ത് കോൺഗ്രസ് തന്നെയാണ് പ്രസ്തുത ആരോപണമുന്നയിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാക്കളും ആർഎസ്എസ് നേതാക്കളും തമ്മിൽ രഹസ്യ ചർച്ച നടത്തിയെന്നാണ് ആരോപണമുയർന്നിരിക്കുന്നത്.

ഇൻഡ്യൻ നാഷണൽ കോൺഗ്രസു് ബ്ലോക്ക് വൈസ് പ്രസിഡൻറ് ടി പി ഗിരീഷ് കുമാറിൻ്റെ വീട്ടിൽ കെ സുരേന്ദ്രൻ സന്ദർശനം നടത്തി  രഹസ്യ ചർച്ച നടത്തിയെന്നാണ് ഉയരുന്ന ആരോപണം. `യൂത്ത് കോൺഗ്രസ് കേരള´ എന്ന ഫേസ്ബുക്ക് പേജിലുടെയാണ് ഇതുസംബന്ധിച്ചുള്ള  ചിത്രം പുറത്തുവന്നിട്ടുള്ളത്. ഗിരീഷ് കുമാറിനെ പോലുള്ള ചതിയന്മാരെ പുറത്താക്കിയില്ലെങ്കിൽ കോൺഗ്രസ് പാർട്ടിയുടെ ജയത്തെ ബാധിക്കുമെന്നും  പേജിൽ വിമർശനമുണ്ട്.

എന്നാൽ ഇക്കാര്യത്തിൽ അസ്വഭാവികത ഒന്നുമില്ലെന്നും എസ്എൻഡിപി യോഗം പ്രസിഡൻ്റ് എന്ന നിലയിൽ കെ സുരേന്ദ്രൻ ഗിരീഷ് കുമാറിനെ വീട്ടിൽ സന്ദർശനം നടത്തുകയായിരുന്നുവെന്നും കാട്ടി കോൺഗ്രസ് പ്രവർത്തകർ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ഇൻഡ്യൻ നാഷണൽ കോൺഗ്രസു് ബ്ലോക്ക് വൈസ് പ്രസിഡൻറ് TP ഗിരീഷ് കുമാറിന്റെ ഭവനത്തിൽ BJP സ്ഥാതാർഥി | K സുരേന്ദ്രന് സ്വീകരണം…

Posted by Youth Congress Kerala on Monday, April 1, 2019