രാഹുൽ ഈശ്വർ അല്ല ടോവിനോയാണ് ഞങ്ങളുടെ നേതാവ്: രാഹുൽഗാന്ധിക്ക് പകരം ടോവിനോയുടെ ചിത്രം പങ്കുവെച്ച വിടി ബൽറാമിനെതിരെ സോഷ്യൽ മീഡിയ

single-img
1 April 2019

വയനാട് ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ ഫോട്ടോ ഷെയർ ചെയ്തു പുലിവാലുപിടിച്ച്  വിടി ബൽറാം എംഎൽഎ. രാഹുൽ ഗാന്ധിയുടെ ഫോട്ടോയ്ക്കു പകരം ലൂസിഫർ ചിത്രത്തിലെ ടോവിനോ അവതരിപ്പിച്ച കഥാപാത്രത്തിൻറെ ഫോട്ടോയാണ് ബൽറാം ഷെയർ ചെയ്തിരിക്കുന്നത്.  ഇതിനെ പരിഹസിച്ച് സോഷ്യൽ മീഡിയയും രംഗത്തെത്തി.

നമ്മൾ ജയിക്കും,   നമ്മളേ ജയിക്കൂ… എന്ന അടിക്കുറിപ്പോടെയാണ് വി ടി ബൽറാം ഫേസ്ബുക്കിൽ പോസ്റ്റ് ഉയർത്തിയിരിക്കുന്നത്. ആൾക്കൂട്ടത്തെ നോക്കി കൈ വീശുന്ന ചിത്രം പക്ഷേ രാഹുൽ ഗാന്ധിയുടേത് അല്ല,  ലൂസിഫർ എന്ന ചിത്രത്തിൽ ടോവിനോ അഭിനയിച്ച രംഗമാണ് നൽകിയിരിക്കുന്നത്. ക്യാമറയ്ക്ക് പിൻ തിരിഞ്ഞു നിൽക്കുന്ന രംഗമായതിനാൽ ഒറ്റനോട്ടത്തിൽ രാഹുൽ ഗാന്ധിയുടേത് എന്ന് തോന്നിക്കുന്ന രൂപമാണ് പ്രസ്തുത കഥാപാത്രത്തിന്.

വിടി ബൽറാമിൻ്റെ ഈ അബദ്ധം ചൂണ്ടിക്കാട്ടി  അദ്ദേഹത്തിൻറെ പോസ്റ്റിൽ തന്നെ നിരവധിപേർ എത്തിയിട്ടുണ്ട്.  എന്നാൽ മണിക്കൂറുകളായി പോസ്റ്റ് പിൻവലിക്കുവാൻ തിരുത്തുവാനോ വിടി ബൽറാം തയ്യാറായിട്ടില്ല.

നമ്മൾ ജയിക്കുംനമ്മളേ ജയിക്കൂ

Posted by VT Balram on Sunday, March 31, 2019