രാഹുലിൻ്റെ വിധി രാജ്യസഭ വഴി പാർലമെൻ്റിൽ എത്താൻ: ടിപി സെൻകുമാർ

single-img
1 April 2019

രാജ്യസഭ വഴി പാർലമെന്റിലെത്താനാണ് രാഹുലിന്റെ വിധിയെന്ന് മുൻ ഡിജിപി ടി പി സെൻകുമാർ. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ കാട്ടാക്കടയിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ബിജെപി കാട്ടാക്കട മണ്ഡലം പ്രസിഡന്റ് സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ, വി.എസ്.ഡി.പി ചെയർമാൻ വിഷ്‌ണുപുരം ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.