വയനാട്ടിൽ ബിജെപി സ്ഥാനാർഥിയായി സുരേഷ് ഗോപി എത്തിയേക്കും: ഇന്ന് തീരുമാനമുണ്ടാകും

single-img
1 April 2019

കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുവാൻ എത്തിയതിനെ തുടർന്ന് ദേശീയ ശ്രദ്ധ ആകർഷിക്കാൻ കേരളത്തിലെ വയനാട് മണ്ഡലം എൻഡിഎ സ്ഥാനാർഥിയായി നടനും എംപിയുമായ സുരേഷ് ഗോപി മത്സരിച്ചേക്കും. സുരേഷ് ഗോപിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള യുടെയുടേയും  പേരുകളാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഇപ്പോൾ പരിഗണനയിലുള്ളത്. ഇതിൽ ശ്രീധരൻപിള്ളയ്ക്ക് വയനാട് മത്സരിക്കുന്നതിനോട് താല്പര്യമില്ല എന്ന് അറിയിച്ചു കഴിഞ്ഞതായും കഴിഞ്ഞതായും സൂചനകളുണ്ട്.

ഇടവേളയ്ക്കു ശേഷം സിനിമയിൽ വീണ്ടും സജീവമാകുന്നതിൻ്റെ  തിരക്കുള്ള സുരേഷ് എംപി ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.  എന്നാൽ രാഹുൽഗാന്ധി മത്സരിക്കാൻ കിട്ടിയതോടെ വയനാട് മണ്ഡലം ദേശീയ ശ്രദ്ധ ആകർഷിക്കുകയും ശക്തനായ ഒരു സ്ഥാനാർത്ഥിയാകണം ബിജെപിയുടെ ഭാഗത്തുനിന്ന്  ഉണ്ടാകേണ്ടത് എന്ന വാദത്തിൻ്റേയും അടിസ്ഥാനത്തിൽ സുരേഷ് ഗോപിയുടെ പേര് ഉയർന്നു വരികയായിരുന്നു.

എതിരാളി രാഹുൽഗാന്ധി ആയതിനാൽ മത്സരിക്കുന്നതിന് സുരേഷ് ഗോപി സമ്മതം മൂളി എന്നും  റിപ്പോർട്ടുകളുണ്ട്. ബിഡിജെഎസ് സീറ്റായ വയനാട്ടിൽ തുഷാർ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ രാഹുൽ ഗാന്ധി മത്സരിക്കുവാൻ എത്തിയ സാഹചര്യത്തിൽ ബിഡിജെഎസിൽ നിന്നും  ബിജെപി സീറ്റ് ഏറ്റെടുക്കുവാനാണ് സാധ്യത. ദുർബലനായ ഒരു സ്ഥാനാർത്ഥിയാണ് ബിജെപി നിർത്തുന്നതെങ്കിൽ ദേശീയതലത്തിൽ ബിജെപിയെ ആ നീക്കം ദുർബലപ്പെടുത്തും എന്ന് നേതൃത്വം കരുതുന്നു.