പപ്പു സ്ട്രൈക്ക്: രാഹുൽ ഗാന്ധിയെ രൂക്ഷമായി അധിക്ഷേപിച്ച ദേശാഭിമാനി ദിനപത്രം

single-img
1 April 2019

രാഹുൽ ഗാന്ധിയെ രൂക്ഷമായി അധിക്ഷേപിച്ച ദേശാഭിമാനി ദിനപത്രം.  `കോൺഗ്രസ് തകർച്ച പൂർണ്ണമാക്കാൻ പപ്പു സ്ട്രൈക്ക്´ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ദേശാഭിമാനി രാഹുൽഗാന്ധിയെ അധിക്ഷേപിച്ചിരിക്കുന്നത്.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന അതിലൂടെ എന്തു സന്ദേശമാണ് രാജ്യത്തിന് നൽകുന്നത് എന്നു  ചോദ്യമുയർത്തുന്ന മുഖപ്രസംഗത്തിൽ, ഒരുകാലത്ത് കോൺഗ്രസിൻറെ കോട്ടകളായിരുന്ന തമിഴ്നാട്ടിലെയും ആന്ധ്രയിലെയും പാർട്ടിയുടെ ഇന്നത്തെ അവസ്ഥയും ചൂണ്ടിക്കാണിക്കുന്നുണ്ട്.  രാഹുൽഗാന്ധിയുടെ മത്സരം സിപിഎമ്മിനെതിരെയാണെന്നും കോൺഗ്രസുകാർ പറയുന്നതുപോലെ ബിജെപിക്കെതിരെ അല്ലെന്നും മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു.

പതിനേഴാം ലോക്സഭാതെരഞ്ഞെടുപ്പിൽ കോൺഗ്രസിൻറെ സ്ഥിതി ശോചനീയമാകുന്നതിൻ്റെ വ്യക്തമായ  സൂചനയായി മാത്രമേ രാഹുലിൻ്റെ വയനാടൻ മത്സരത്തെ നോക്കിക്കാണാൻ കഴിയൂ. കോൺഗ്രസിന് മേൽക്കൈ ഇല്ലാത്ത ഒരു ബിജെപി വിരുദ്ധ സത്യത്തിലേക്കാണ് ദേശീയ രാഷ്ട്രീയം  നീങ്ങുന്നത് എന്നർത്ഥം. ബിജെപിയെ അവരുടെ തട്ടകത്തിൽ നേരിടാനാകാതെ, അതിനുള്ള വീറും വാശിയും കാണിക്കാതെ ഒളിച്ചോടുന്ന രാഹുലിനെ രാഷ്ട്രീയതന്ത്രം അദ്ദേഹം ഒരു പരാജയപ്പെട്ട രാഷ്ട്രീയക്കാരനാണ് എന്നതിൻറെ പ്രഖ്യാപനമാണ്. ഒരു നനഞ്ഞ പടക്കമായി മാത്രമേ ഈ മത്സരത്തെ കാണാനാകു.  ആലങ്കാരികമായി പറഞ്ഞാൽ ഒരു പപ്പു സ്ട്രൈക്ക് ആണ് കോൺഗ്രസിൻ്റേത്. അത് അവരുടെ നാശം പൂർണ്ണമാകും- മുഖപ്രസംഗത്തിൽ പറയുന്നു.