രണ്ട് മണിക്കൂറിനുള്ളില്‍ ഒമ്പത് ഭൂചലനം; അസാധാരണമെന്ന് വിദഗ്ധര്‍

single-img
1 April 2019

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ രണ്ടു മണിക്കൂറിനുള്ളില്‍ ഒമ്പതു തവണ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച പുലര്‍ച്ചെ 5.14നാണ് 4.9 തീവ്രതയുള്ള ആദ്യ ഭൂചലനം ഉണ്ടായത്. തുടര്‍ന്ന് എട്ട് തവണ തുടര്‍ചലനങ്ങള്‍ ഉണ്ടാവുകയായിരുന്നു.

രാവിലെ 6.15 നാണ് അവസാനം ഭൂചലനം ഉണ്ടായത്. ഇത് 5.2 രേഖപ്പെടുത്തി. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ഭൂകമ്പ സാധ്യതാമേഖലയിലാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഒരുദിവസം തന്നെ തുടര്‍ച്ചയായി പലതവണ ഭൂചലനം ഉണ്ടാകുന്നത് അസാധാരണമാണെന്ന് വിദഗ്ധര്‍ പറയുന്നു.