കോണ്‍ഗ്രസ് ബന്ധമുള്ള 687 ഫേസ്ബുക്ക് പേജുകള്‍ പൂട്ടിച്ചു

single-img
1 April 2019

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഐഎന്‍സി) ഐടി സെല്ലുമായി ബന്ധപ്പെട്ടവരുടെ 687 പേജുകള്‍ ഫെയ്‌സ്ബുക് നീക്കം ചെയ്തു. പാക്കിസ്ഥാനില്‍ ഉത്ഭവിച്ച 103 പേജുകളും ഗ്രൂപ്പുകളും നീക്കം ചെയ്തിട്ടുണ്ട്. ഫെയ്‌സ്ബുക്കിലെയും ഇന്‍സ്റ്റഗ്രമിലെയും അക്കൗണ്ടുകളാണ് ഇത്തരത്തില്‍ മാറ്റിയത്.

ഫെയ്‌സ്ബുക് നയങ്ങള്‍ മറികടക്കുകയും വിശ്വസനീയമല്ലാത്ത തരത്തില്‍ ഇടപെടുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവ നീക്കം ചെയ്യുന്നതെന്ന് സൈബര്‍ സെക്യൂരിറ്റി പോളിസി തലവന്‍ നഥാനിയേല്‍ ഗ്ലെയ്ച്ചര്‍ പറഞ്ഞു. ഇന്ത്യന്‍ ഐടി മേഖലയിലെ കമ്പനിയുമായി ബന്ധപ്പെട്ട കമ്പനിയുടെ 15 പേജുകളും നീക്കം ചെയ്തിട്ടുണ്ട്.

റദ്ദാക്കിയ പേജുകളിലെ, ബിജെപിയെ വിമര്‍ശിച്ചുകൊണ്ടുള്ള ചില
ഫെയ്‌സ്ബുക് പോസ്റ്റുകളുടെ ചിത്രങ്ങളും അധികൃതര്‍ പുറത്ത് വിട്ടിട്ടുണ്ട്.