‘തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സിപിഎമ്മിന് ദേശീയപാര്‍ട്ടി പദവി നഷ്ടമാകും’

single-img
1 April 2019

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഒരു ചലനവുമുണ്ടാക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 543 ലോക്‌സഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അന്‍പതോളം സീറ്റുകളില്‍ മാത്രമാണ് ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നതെന്നും അതു കൊണ്ട് തന്നെ ദേശീയ രാഷ്ട്രീയത്തില്‍ ഇടതുമുന്നണിയ്ക്ക് യാതൊരു സ്വാധീനവും ഉണ്ടാക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ബംഗാളിലും ത്രിപുരയിലും സിപിഎമ്മിന് ഒരു സീറ്റ് പോലും കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്. കേരളത്തില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായി വന്ന സ്ഥിതിയ്ക്ക് ഇരുപത് സീറ്റുകളും യുഡിഎഫ് നേടുമെന്നും രമേശ് ചെന്നിത്തല അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സിപിഎമ്മിന് ദേശീയ പാര്‍ട്ടിയെന്ന അംഗീകാരം നഷ്ടമാകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.