പി ജയരാജനെതിരെ `കൊലയാളി´ പരാമര്‍ശം; കെ.കെ രമയ്‌ക്കെതിരെ കേസെടുത്തു

single-img
1 April 2019

പി.ജയരാജനെതിരെ നടത്തിയ ‘കൊലയാളി പരാമര്‍ശ’ത്തില്‍ ആര്‍.എം.പി നേതാവ് കെ.കെ രമയ്‌ക്കെതിരെ കേസെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് കേസ്.

പി.ജയരാജന്‍ ‘കൊലയാളി’യാണെന്ന് കെ.കെ രമ പറഞ്ഞത് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രസ്താവനയാണെന്ന് നേരത്തെ പി.ജയരാജനും ആരോപിച്ചിരുന്നു. ആര്‍.എം.പി നേതാക്കളായ കെ.കെ രമ, എന്‍.വേണു, പി.കുമാരന്‍കുട്ടി എന്നിവര്‍ക്ക് ജയരാജന്‍ വക്കീല്‍നോട്ടീസും അയച്ചിരുന്നു.

കോഴിക്കോട് ആര്‍എംപി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനം നടത്തിയപ്പോഴാണ് പി ജയരാജന്‍ ‘കൊലയാളി’യാണെന്ന് കെ കെ രമ പറഞ്ഞത്. ഇത് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രസ്താവനയാണെന്നും ജയരാജനെ പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ തനിക്ക് ഒരു പങ്കില്ലെന്നും ആരോപണം പിന്‍വലിച്ച് അഞ്ച് ദിവസത്തിനകം പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും അല്ലാത്ത പക്ഷം സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുമെന്ന് ജയരാജൻ വക്കീല്‍നോട്ടീസില്‍ പറഞ്ഞിരുന്നു.