കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് മേല്‍പാലത്തില്‍ നിന്ന് താഴേക്ക് പതിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

single-img
31 March 2019

പത്തനംതിട്ട ബാംഗ്ലൂര്‍ ബസ് തിരുപ്പൂരില്‍ ഓവര്‍ ബ്രിഡ്ജില്‍ നിന്ന് താഴേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ദേശീയപാതയില്‍ അവിനാശിയിയിലാണ് കെഎസ്ആര്‍ടിസി എസി സ്‌കാനിയ ബസ് അപകടത്തില്‍പ്പെട്ടത്. അവിനാശി മംഗള മേല്‍പാതയില്‍നിന്ന് ബസ് താഴേക്കു പതിക്കുകയായിരുന്നു. 26 പേര്‍ക്ക് പരിക്കുണ്ട്.

പത്തനംതിട്ടയില്‍ നിന്ന് ബെംഗളൂരുവിലേക്കു പോയ ബസാണു പുലര്‍ച്ചെ രണ്ടിനു നിയന്ത്രണം വിട്ടു മറിഞ്ഞത്. പരിക്കേറ്റവരെല്ലാം മലയാളികളാണ്. ഇവരില്‍ സെബി വര്‍ഗീസ് എന്ന യുവതിയുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.