സച്ചിന്‍ എന്‍.സി.പിയിലേക്ക് ?

single-img
31 March 2019

അഭ്യൂഹങ്ങള്‍ക്ക് ഇടംനല്‍കി സച്ചിന്‍ ടെണ്ടുല്‍ക്കറും എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും തമ്മില്‍ കൂടിക്കാഴ്ച. ശനിയാഴ്ച പവാറിന്റെ വീടായ ദക്ഷിണ മുംബൈയിലെ ‘സില്‍വര്‍ ഓക്കി’ലാണ് കൂടിക്കാഴ്ച നടന്നത്. ഇതോടെ സച്ചിന്‍ എന്‍.സി.പിയില്‍ ചേരുമെന്ന വാര്‍ത്ത പരന്നു. അര മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് സച്ചിന്‍ തിരിച്ചുപോയത്.

സാധാരണ കൂടിക്കാഴ്ച മാത്രമാണെന്നും രാഷ്ട്രീയം വിഷയമായില്ലെന്നും എന്‍.സി.പി വക്താവ് നവാബ് മാലിക് പറഞ്ഞു. അടുത്തിടെയാണ് ഗൗതം ഗംഭീര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. ഈ പശ്ചാത്തലത്തിലാണ് സച്ചിന്‍-പവാര്‍ കൂടിക്കാഴ്ച ചര്‍ച്ചയാകുന്നത്.