അഭ്യൂഹങ്ങള്‍ക്ക് വിരാമം; രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും

single-img
31 March 2019

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കും. വയനാട്ടില്‍ മത്സരിക്കണമെന്ന കെപിസിസിയുടെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിക്കുകയായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല, കെ സി വേണുഗോപാല്‍ എന്നിവര്‍ ആന്റണിക്കൊപ്പം ഉണ്ടായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായതോടെ രണ്ടാഴ്ചത്തെ അനിശ്ചിതത്വത്തിനാണ് വിരാമമായിരിക്കുന്നത്.