‘ഖഷോഗിയുടെ മൃതദേഹം മുറിച്ചത് വൈദ്യുതവാള്‍ കൊണ്ട്; സൗദി സംഘത്തിന് അമേരിക്കയില്‍ നിന്ന് പരിശീലനം ലഭിച്ചു’

single-img
31 March 2019

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് 15 അംഗ സംഘം മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ആസിഡില്‍ ഇട്ട് നശിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഖഷോഗിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതിനിടെയാണ് ഖഷോഗിയെ കൊലപ്പെടുത്തിയ സൗദി സംഘത്തിന് അമേരിക്കയില്‍ നിന്ന് പരിശീലനം ലഭിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. വാഷിങ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ വൈദ്യുതി വാള്‍ ഉപയോഗിച്ചാണ് മൃതദേഹം വെട്ടിനുറുക്കിയതെന്നാണ് പുതിയ റിപ്പോര്‍ട്ട്. കൊലപാതകം ആദ്യം നിഷേധിച്ച സൗദി അറേബ്യ അന്താരാഷ്ട്ര സമ്മര്‍ദ്ദം വന്നതോടെ പതിനൊന്ന് പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു.