300 സിക്സുകൾ: ഗെയ്‌ലിന് ചരിത്ര നേട്ടം

single-img
31 March 2019

വിൻഡീസ് വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ലിന്റെ പേരിനു നേരെ ഒരു റെക്കോഡ് കൂടി. ഐ.പി.എല്ലിൽ 300 സിക്സുകൾ പൂർത്തിയാക്കുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടമാണ് കിങ്സ് ഇലവൻ പഞ്ചാബ് ഓപ്പണർ സ്വന്തം പേരിനൊപ്പം ചേർത്തത്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ മിച്ചൽ മഗ്ളീഗൻ എറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്ത് അതിർത്തിക്ക് അപ്പുറത്തേക്ക് പറത്തിയായിരുന്നു ഗെയ്ലിന്റെ നേട്ടം.

2012-ൽ 943 പന്ത് നേരിട്ടായിരുന്നു ഗെയ്ൽ നൂറ് സിക്സ് പൂർത്തിയാക്കിയത്. 2015-ൽ 1811 പന്ത് നേരിട്ട് സിക്സിന്റെ എണ്ണത്തിൽ ഡബിൾ സെഞ്ചുറി അടിച്ചു.